
ഡൽഹി: മഹാരാഷ്ട്ര ഫ്ലോർ ടെസ്റ്റിന് നാളെ നടത്താൻ സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടു.1. നാളെ (27 നവംബർ) വൈകുന്നേരം 5 മണിയോടെ ഫ്ലോർ ടെസ്റ്റ് നടത്തണം.2. ഇത് തത്സമയം സംപ്രേഷണം ചെയ്യണം.3. ഇത് നടത്താൻ പ്രോട്ടൈം സ്പീക്കറെ നിയമിക്കണം.4. ഇത് രഹസ്യ ബാലറ്റിലൂടെ ആയിരിക്കരുത്.
ശിവസേന,എൻ സി പി,കോൺഗ്രസ്സ് കക്ഷികൾക്ക് ആശ്വാസം നൽകുന്ന സുപ്രീം കോടതി വിധി ബി ജെ പി ക്ക് കനത്ത ആഘാതമായി വിലയിരുത്തപ്പെടുന്നു.







