ഇൻഡ്യയുടെ ആവശ്യങ്ങൾ അംഗികരിച്ചാൽ, ആർ.ഇ .സി .പി കരാറിൽ ഒപ്പിടുമെന്ന് പിയുഷ് ഗോയൽ. ആർ.ഇ.സി. പി കരാറിൽ ഒപ്പിടില്ലാ എന്ന നിലപാടിൽ മാറ്റം വരുത്തിയേക്കുമെന്ന പരോക്ഷ സുചന നൽകി കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ.സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഇന്ത്യ ഒപ്പിടില്ലെന്ന നിലപാട് ആത്യന്തികമല്ലെന്നും ഇന്ത്യയുടെ വ്യാവസായികവും വാണിജ്യവുമായ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഭാഗങ്ങൾ ഒഴിവാക്കി ,ഇന്ത്യയുടെ നിലപാടുകൾ അംഗികരിച്ചാൽ ഒപ്പിടാനുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് പിയുഷ് ഗോയൽ അറിയിച്ചു.