ചെറുതോണി:ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു.പുലര്‍ച്ചെ ആറു മണിയോടെ ഇത് 2396.10 അടിയിലേക്കെത്തി.ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ഒരടി മാത്രമാണ് ജലനിരപ്പുയര്‍ന്നത്.ഇന്ന് മന്ത്രി എംഎം മണി അണക്കെട്ട് സന്ദര്‍ശിക്കും.തുടര്‍ന്ന് കളക്ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ട്രയല്‍ റണ്‍വേണമോ എന്ന കാര്യത്തിലും മറ്റും തീരുമാനമെടുത്തേക്കും.
ഇപ്പോള്‍ നിരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്.എന്നാല്‍ മഴ ശക്തമായാല്‍ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം വരും.2400 അടിയെത്തുന്നതിന് മുമ്പ് തുറന്നുവിടേണ്ട ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.