ചെറുതോണി:ഇടുക്കി അണക്കെട്ടിലെ നീരൊഴുക്കില്‍ നേരിയ കുറവുവന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.കഴിഞ്ഞ 17 മണിക്കൂറിനിടെ 0.44 അടി മാത്രമാണ് ജലനിരപ്പുയര്‍ന്നത്.അതായത് മണിക്കൂറില്‍ 0.02 അടി മാത്രം.എന്നാല്‍ മഴ ശക്തി പ്രാപിച്ചാല്‍ ട്രയല്‍ റണ്‍ നടത്തേണ്ടിവരും.
അതേസമയം ട്രയല്‍ റണ്‍ നടത്തണമെന്നാണ് ചെറുതോണിയിലെ വ്യാപാരികള്‍ പറയുന്നത്.ട്രയല്‍ റണ്‍ നടത്തിയാലേ ജലത്തിന്റെ ഒഴുക്കും മറ്റും അറിയാനാവൂ എന്നാണ് വ്യാപാരികളുടെ വാദം.
അണക്കെട്ട് തുറക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മൂലമറ്റം പവര്‍ഹൗസില്‍ അഞ്ച് ജനറേറ്റര്‍ ഉപയോഗിച്ച് കൂടുതല്‍ വെദ്യുതി ഉത്പാദനം നടത്തുകയാണ്.
