ചെറുതോണി:ഇടുക്കിയില്‍ നിന്നും ആശ്വാസകരമായ വാര്‍ത്ത വരുന്നു.മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയാണ്.ജലനിരപ്പ് ശനിയാഴ്ച രാവിലെ 2400.92 അടിയാണ്.എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല.ജലനിരപ്പ് 2400 അടിയാകാതെ ഷട്ടര്‍ താഴ്ത്തേണ്ടേന്നാണ് അധികൃതരുടെ തീരുമാനം.
പെരിയാറിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കാലടിയും ആലുവയും ഉള്‍പ്പെടെ എറണാകുളം ജില്ലയും ആശ്വാസത്തിലാണ്.ഇടമലയാറിലും ഭൂതത്താന്‍ കെട്ടിലും ജലനിരപ്പ് കുറയുകയാണ്.
ഇന്നലെ അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും തുറന്നതിനെത്തുടര്ന്നുള്ള വെള്ളപ്പാച്ചിലില്‍ ചെറുതോണി ബസ്റ്റാന്റ് തകര്‍ന്നു.ബസ്റ്റാന്റില്‍ ആറടി താഴ്ചയുള്ള ഗര്‍ത്തവും രൂപപ്പെട്ടു.ചെറുതോണിപ്പാലം മുങ്ങി അപകടാവസ്ഥയിലാണ്.
നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു.പെരിയാറില്‍ ചെളിവെള്ളം നിറഞ്ഞതിനാല്‍ കൊച്ചിയിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ഏത് സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും കരസേനയുമുള്പ്പെടെ എല്ലാ യൂണിറ്റുകളും സുസജ്ജമാണ്.