ചെറുതോണി:ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2394 അടിയിലെത്തിയി സാഹചര്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ നിര്‍ദ്ദേശം) പ്രഖ്യപിക്കും.ജലനിരപ്പ് 2,400 അടിയിലെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറക്കാന്‍ ശനിനിയാഴ്ച മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് തീരുമാനം.
മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു.ഇടുക്കി ജില്ലാ ഭരണകൂടത്തിന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇടുക്കി ഡാം മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും.ഇതിനു പുറമെ ഡാമിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തും.സെല്‍ഫി നിരോധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.പെരിയാറിന്റെ തീരത്തെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റും.ഇടുക്കി സംഭരണി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍.ചെറുതോണി അണക്കെട്ടിലെ വെള്ളം ഒഴുകാനുള്ള തടസ്സങ്ങള്‍ നീക്കുന്ന നടപടികളാണ് ഇന്ന് ചെയ്തത്.