ഇടുക്കി:ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കും.50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടും.ഇന്ന് വൈകുന്നേരം ഷട്ടര്‍ തുറക്കുമെന്നു രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.എന്നാല്‍ വൈകീട്ടോടെ നാളെ ഷട്ടര്‍ തുറക്കാന്‍ തീരുമാനമെടുത്തു.മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനാണ് ഷട്ടര്‍ തുറക്കുന്നത്.
മഴയുടെ പശ്ചാത്തലത്തില്‍ മാട്ടുപ്പെട്ടി, പൊന്‍മുടി,മലങ്കര അണക്കെട്ടുകളില്‍ നിന്നുള്ള ജലമൊഴുക്ക് കൂട്ടിയിരിക്കുകയാണ്. മുതിരപ്പുഴയാര്‍,പന്നിയാര്‍,തൊടുപുഴയാര്‍ എന്നിവയുടെ തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.