തിരുവനന്തപുരം:പ്രളയ ദുരിതത്തില്പ്പെട്ടവര്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ അതിജീവനത്തിന്റെ ബലിപ്പെരുനാള്.പെരുനാള് നമസ്കാരത്തിനു പോലും സൗകര്യമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ് വടക്കന്‍ ജില്ലയിലെ ഭൂരിപക്ഷം പേരും.
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ‘ഈദുല്‍ അസ്ഹ’ നല്കുന്നതതെന്നു ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പേമാരി സൃഷ്ടിച്ച കെടുതികള്‍ക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ മേഖലയിലെ പല പള്ളികളിലും വെള്ള കയറിയതിനാല്‍ നമസ്കാരത്തിനു പുറത്ത് സൗകര്യമൊരുക്കി. ദുരിതാശ്വാസ ക്യാമ്പുകളിലും നമസ്കാരത്തിനുള്ള സൗകര്യമൊരുക്കും. പ്രളയം ബാധിക്കാത്ത പള്ളികളില്‍ ഒത്ത്ചേര്‍ന്ന് ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കാനാണ് പെരുന്നാള്‍ ദിനം. ഒപ്പം സഹജീവികളെ സഹായിക്കാനും.