ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ 168 പേര് മരിച്ചു.നിരവധി പേരെ കാണാതായി.700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.മരണസംഖ്യ ഉയരാനാണ് സാധ്യത.സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നൂറു കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.ഇന്നലെ രാത്രിയാണ് സുനാമിയടിച്ചത്.
അനക് ക്രാക്കതാവു ദ്വീപിലുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തേത്തുടര്‍ന്ന് കടലിനടിയിലുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമായത്.വലിയ തിരമാലകള്‍ സുനാമിയാണെന്ന് അധികൃതര്‍ തിരിച്ചറിയാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
