ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്ത്യക്കാരായ യുവതീയുവാക്കളെ ഇസ്‌ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍സ് വനിത പിടിയിലായി. ഫിലിപ്പീന്‍സിലെ ഭീകരനേതാവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവയായ കരേന്‍ ഫെയ്‌സ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് ഗ്രുപ്പുകള്‍ വഴി ‘വിദേശ പോരാളി’കളെ റിക്രൂട്ട് ചെയ്യുന്നതായാണ് കണ്ടെത്തിയത്.

കരേന്‍ ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമായുള്ള യുവതീ യുവാക്കളെ സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ച് ആകര്‍ഷിക്കുകയുമായിരുന്നുവെന്ന് ദേശീയ അന്വേഷണ ബ്യൂറോ (എന്‍ബിഐ) അറിയിച്ചു. മുംബൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, ശ്രീനഗര്‍, കാണ്‍പൂര്‍, സോപോര്‍, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായി കരേന്‍ ബന്ധം പുലര്‍ത്തിയിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കരേന്റെ വിവരങ്ങള്‍ അന്വേഷിച്ച് എന്‍ഐഎ ഫിലിപ്പീന്‍സ് സര്‍ക്കാരിനു കത്തയച്ചിരുന്നു. അവരുടെ ഡിയേഗോയിലുള്ള വിലാസവും ഫോണ്‍ നമ്പറുകളും എന്‍ഐഎയ്ക്ക് ഫിലിപ്പീന്‍സ് ലഭ്യമാക്കുകയും ചെയ്തിരുന്നു. 2016ല്‍ ആണ് രാജ്യാന്തര തലത്തില്‍ കുപ്രസിദ്ധയാണ് കരേന്‍.

വിവിധ രാജ്യങ്ങളിലെ ഏജന്‍സികള്‍ ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കരേനെ കസ്റ്റഡിയില്‍ കിട്ടാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാരിനെ എന്‍ഐഎ സമീപിക്കും. ഇസ്!ലാം ക്യൂ ആന്‍ഡ് എ, ഉമ്മ അഫയേര്‍സ് എന്നീ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് കരേന്‍ ആയിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു.