ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി. ജെ. പിയെന്ന് പഠനങ്ങള്‍. 2015-16 കാലത്തെ കണക്കനുസരിച്ച് 894 കോടി രൂപയുടെ ആസ്തിയാണ് ബി.ജെ.പിയ്ക്കുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) ആണ് റിപ്പോര്‍ട്ടിന് പിന്നില്‍.

കോണ്‍ഗ്രസ് ബി.ജെ.പിക്ക് തൊട്ടുപുറകേയുണ്ട്. 759 കോടി രൂപയുടെ ആസ്തിയാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍ ് 329 കോടിയുടെ ബാധ്യതയുമുണ്ട്. അതേസമയം ബിജെപിക്ക് 25 കോടിയുടെ ബാധ്യത മാത്രമേയുള്ളൂ. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതകളായി കണക്കാക്കുന്നത്. 2004-05 മുതല്‍ 2015-16 വരെ വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകള്‍ ചേര്‍ത്താണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.