കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന നടപടി കുവൈത്ത് ആരോഗ്യമന്ത്രാലയം താത്കാലികമായി നിര്‍ത്തിവെച്ചു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുന്നതുവരെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കാനാണു തീരുമാനം.
ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ. ജെയിനുമായി കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ജമാന്‍ അല്‍ഹര്‍ബി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് നടപടി. റിക്രൂട്ട്‌മെന്റിലെ സുതാര്യത ഉറപ്പുവരുത്തിയതിനു ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകുകയുള്ളൂവെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞമാസം 23ന് കുവൈത്തിലെ മൂന്നു സ്വകാര്യകമ്പനികള്‍ക്ക് തമിഴ്‌നാട്ടിലെ ഓവര്‍സീസ് ഓഫ് പവര്‍ ലിമിറ്റഡ് വഴി 2010 നഴ്‌സുമാരെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലായം അനുമതി നല്‍കിയിരുന്നു. ഇത് പ്രകാരമുള്ള നടപടിക്രമങ്ങളാണു പുനഃപരിശോധിക്കുന്നത്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് കുവൈത്ത് ആരോഗ്യമന്ത്രി ഇന്ത്യന്‍ എംബസിയുമായി ചര്‍ച്ച നടത്തിയത്.