ഫിലിപ്പിന്‍സ്: ഇന്ത്യ ആസിയാന്‍ ഉച്ചകോടി ഇന്ന് ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പാക് അധീന കശ്മീരിലെ ചൈനയുടെ റോഡ് നിര്‍മ്മാണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും.
ആസിയാന്‍ രാഷ്ട്രതലവന്മാരെ മോദി അടുത്തവര്‍ഷത്തെ റിപ്പബ്ളിക് ദിനാഘോഷത്തിന് ക്ഷണിക്കും. ആസ്ത്രേലിയ, ജപ്പാന്, വിയറ്റ്നാം, ന്യൂസിലന്റ് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായും ബ്രൂണൈ സുല്‍ത്താനുമായും മോദി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാത്രി പത്തിന് മോദി ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തും.