തിരുവനന്തപുരം: ഈമാസം ഏഴിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലണ്ട് ട്വിന്റി 20 ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. 80 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലൂടെയാണ് വിറ്റഴിഞ്ഞതെന്ന് കെസിഎ സെക്ട്രറി ജയേഷ് ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ മുന്‍കാലങ്ങളില്‍ നടന്ന ഏകദിന മത്സരങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ 3000 ടിക്കറ്റുകള്‍ മാത്രമായിരുന്നു ഓണ്‍ലൈനിലൂടെ വിറ്റുപോയിരുന്നത്.
അതിനാലാണ് ഇത്തവണ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ടിക്കറ്റ് വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഒക്ടോബര്‍ 16ന് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതോടെ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും ടിക്കറ്റുകള്‍ക്ക് വന്‍ ആവശ്യക്കാരായിരുന്നു. സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ക്രിക്കറ്റ് പ്രേമികള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ 80 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലൂടെ വിറ്റഴിഞ്ഞു. ബാക്കി വന്ന ടിക്കറ്റുകള്‍ തലസ്ഥാനത്തെ പ്രധാനപ്പെട്ട ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി മാത്രമേ വിറ്റഴിക്കാനുണ്ടായിരുന്നൂള്ളൂ. അതും വില്‍പ്പന ആരംഭിച്ച് നിമിഷങ്ങള്‍ക്കം വിറ്റഴിഞ്ഞു. തലസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിജയകരമാക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.