തിരുവനന്തപുരം:മറ്റന്നാള്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇരു ടീമുകളും ആരാധകരുടെ ആവേശം നിറഞ്ഞ സ്വീകരണം എറ്റുവാങ്ങിയാണ് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലേക്ക് പോയത്.ഇന്ന് വിശ്രമിക്കുന്ന ഇരു ടീമുകളും നാളെ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും.
കേരളപ്പിറവി ദിനത്തിലാണ് മത്സരം.മഴയെ നേരിടാനുള്ള റിഹേഴ്‌സലും കാര്യവട്ടത്ത് നിരന്തരം നടക്കുന്നുണ്ട്. ഇന്റലിജന്‍സ് ഐജി ജി.ലക്ഷ്മണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്നലെ വിലയിരുത്തി.ഇതുവരെ ടിക്കറ്റ് വില്‍പന മൂന്ന് കോടി കടന്നു.അക്ഷയ കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.