തിരുവനന്തപുരം:ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ സംസ്ധാനത്ത് പൂര്‍ണ്ണം.രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍.രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രളയമുണ്ടായ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹര്‍ത്താലില്‍ തടസ്സമുണ്ടാകില്ലെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയെയും ആശുപത്രികള്‍,പത്രം,പാല് തുടങ്ങിയ അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.
കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല.
അങ്ങിങ്ങ് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്വേസ്റ്റഷനിലും ബസ്സ്റ്റാന്റിലും വലിയ തിരക്കാണ്.ട്രെയിനില്‍ വന്നിറങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി വാഹനം കിട്ടാതെ വലയുകയാണ്.തിരുവനന്തപുരം മെഡിക്കല്‍കോളജ്,ആര്‍സിസി എന്നിവിടങ്ങളിലേക്കു പോകാനുള്ളവരെ പോലീസ് വാഹനങ്ങളില്‍ കൊണ്ടുപോകുന്നുണ്ട്.പോലീസ് സംരക്ഷണമുണ്ടെങ്കില്‍ കെ.എസ്ആര്ടിസി ബസുകള്‍ ഓടിക്കാമെന്നാണ് പറയുന്നത്.