കൊല്ലം:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇന്നും നാളെയും തെരഞ്ഞെടുപ്പു പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കും.ആദ്യയോഗം പത്തനാപുരത്ത് നടക്കും. അല്‍പ്പസമയത്തിനകം രാഹുല്‍ പത്തനാപുരത്തെത്തും. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രചാരണയോഗത്തിലും രാഹുല്‍ പങ്കെടുക്കും. അന്തരിച്ച കേരളകോണ്‍ഗ്രസ് ചെയര്മാന് കെഎം മാണിയുടെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.വൈകിട്ട് ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടികളിലും രാഹുല്‍ പ്രസംഗിക്കും.
നാളെ കണ്ണൂരില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.തുടര്‍ന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെ പ്രചരണത്തിനു പോകും. വയനാട്ടില്‍ തിരുനെല്ലി ക്ഷേത്രത്തിലെ സന്ദര്‍ശനത്തിന് ശേഷം ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍, തൃത്താല എന്നിവിടങ്ങളിലെ പരിപാടിക ളിലും പങ്കെടുക്കും.
രാഹുലിന്റെ വരവും കാത്ത് പത്തനാപുരത്ത് ലക്ഷക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളുമാണ് രാവിലെ തനെന് എത്തിച്ചേര്‍ന്നിരിക്കുന്നത്.







