ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി മഹീന്ദ്ര മറാസോ വിപണിയിൽ.9.99 ലക്ഷം രൂപയാണ് മഹീന്ദ്ര മറാസോ എംപിവിയുടെ പ്രാരംഭ വില. 7സീറ്റർ 8സീറ്റർ പതിപ്പുകളിൽ ഒരുങ്ങുന്ന മറാസോയ്ക്ക് M2,M4,M6,M8 എന്നീ വകഭേദങ്ങളാണ് ഉള്ളത്. ഏറ്റവുമുയർന്ന മറാസോ മോഡലിന് 13.90 ലക്ഷം രൂപയാണ്. വളരെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ടാണ് മഹീന്ദ്ര മാറാസോ വിപണിയിലെത്തിയത്. ഡീസൽ എൻജിൻ മാനുവൽ ട്രാൻസ്മിഷൻ 1497 സിസി വാഹനത്തിന് 17.6 കിലോമീറ്ററാണ് മൈലേജ് കമ്പനി അവകാശപ്പെടുന്നത്. ടയോട്ടയുടെ ജനപ്രീയ മോഡലായ ഇന്നോവയുടെതിന് സമാനമായ കാർ മാതൃക മാരുതി “എർട്ടിഗ” എന്ന പേരിൽ നേരത്തെ പുറത്തിറക്കിയിരിന്നു.