ദില്ലി:ഇന്ന് കാര്‍ഗില്‍ വിജയദിവസ്.പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തി ഇന്ത്യ കാര്‍ഗില്‍ മലനിരകളില്‍ വിജയക്കൊടി പാറിച്ച ദിനത്തിന് ഇരുപതാണ്ട്.രാജ്യത്തിനുവേണ്ടി വീരമൃത്യു മരിച്ച സൈനികരെ ഇന്ന് ആദരിക്കുകയാണ്.രാഷ്ട്രപതിയും പ്രധാനമന്ത്രിയും
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പ്രധാനമന്ത്രിയും രാഷട്രപതിയും അനുസ്മരിച്ചു.കാര്‍ഗില്‍ വിജയ ദിവസം സൈനികരുടെ ധൈര്യവും അര്‍പ്പണ ബോധവും ഓര്‍മിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.വിജയ ദിവസത്തിന്റെ ഭാഗമായി ദ്രാസില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി എത്തില്ല. മോശം കാലാവസ്ഥ കാരണം ഹെലി കോപ്റ്ററിന് ശ്രീനഗറില്‍ നിന്നും ദ്രാസിലേക്ക് പറക്കാനാവാത്തതാണ് കാരണം. ദ്രാസില്‍ എത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ദില്ലിയിലെ ദേശിയ യുദ്ധസ്മാരകത്തില്‍ എത്തി രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിച്ചു.
1999 ജൂലൈ 26നാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകളില്‍ നിന്നും പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയോടിച്ചത്.മൂന്ന് മാസം നീണ്ട യുദ്ധത്തിനൊടുവിലാണ് പാക്കിസ്ഥാന്‍ പിടിച്ചെടുത്ത കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിച്ചത്.