ജക്കാര്‍ത്ത:ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്‍ഡോനേഷ്യയില്‍ തെന്‍ഗാരയ്ക്ക് 43 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.വൈകീട്ട് 5.15നാണ് ഭൂകമ്പം ഉണ്ടായത്.കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 19 പേര്‍ മരിച്ചിരുന്നു.

ഭൂചലനം ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം മുന്നറിയിപ്പു നല്‍കി.ഇതേത്തുടര്‍ന്ന് ഇന്‍ഡോനേഷ്യന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതിശക്തമായ തിരമാലകള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.
2004-ല്‍ ഇന്തോനേഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ രണ്ട് ലക്ഷത്തിലധികംപേര്‍ മരിച്ചിരുന്നു.