ജക്കാര്‍ത്ത:വീണ്ടും ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും.
സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പാലു നഗരത്തില്‍ സുനാമി തിരമാലകള്‍ അടിച്ചുകയറുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനേഷ്യന്‍ ടിവി പുറത്തുവിട്ടു.റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് ഇവിടെ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചത്.ആറര അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് അടിച്ചു കയറിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നതും ജനങ്ങള്‍ നിലവിളിച്ചുകൊണ്ടോടുന്നതുമായ ദൃശ്യങ്ങളാന് പ്രചരിക്കുന്നത്.ഭൂകമ്പമുണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.സുനാമി അടിച്ചതിനെ തുടര്‍ന്ന് മേഖലയിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഭൂചലനത്തില്‍ സുലവേസിയില്‍ നിരവധി വീടുകള്‍ നിലംപതിച്ചിട്ടുണ്ട്. ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം വിവിധയിടങ്ങളിലുണ്ടായ ഭൂകമ്പങ്ങളില്‍ നൂറു കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.2004 ല്‍ ഇന്തോനീഷ്യന്‍ ദ്വീപായ സുമാത്രയിലുണ്ടായ ഭൂകമ്പത്തേത്തുടര്‍ന്ന് ഇന്ത്യാ മഹാസമുദ്രത്തിലെ രാജ്യങ്ങളില്‍ ആഞ്ഞടിച്ച സുനാമിത്തിരമാലകള്‍ 2.26 ലക്ഷത്തോളം പേരുടെ ജീവനെടുത്തിരുന്നു.കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറുകണക്കിനാളുകള്‍ മരിച്ചിരുന്നു.
Home INTERNATIONAL ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ സുനാമി:തിരമാലകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്