തിരുവനന്തപുരം:ഇപി ജയരാജന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാവിലെ പത്ത് മണിക്ക് രാജ്ഭവനില്‍ നടനന് ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.എല്‍ഡിഎഫ് എംഎല്‍എമാരും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.സത്യപ്രതിജ്ഞക്കു ശേഷം ജയരാജന് സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റെടുത്തു.രാജിവെച്ച് ഒരു വര്‍ഷവും പത്ത് മാസവും കഴിഞ്ഞാണ് മന്ത്രിസഭയിലേക്കുള്ള ജയരാജന്റെ തിരിച്ചുവരവ്.
വ്യവസായം,വാണിജ്യം,യുവജനക്ഷേമം,കായികം തുടങ്ങിയ വകുപ്പുകള്‍ തന്നെയാണ് ജയരാജന് തിരികെ നല്‍കിയിരിക്കുന്നത്.11 മണിക്കാണ് ജയരാജന്റെ രണ്ടാം വരവിലെ ആദ്യ മന്ത്രിസഭായോഗം.പത്തൊന്പതിന് ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രിയുടെ പകരം ചുമതല ആര്‍ക്കു നല്‍കുമെന്ന കാര്യത്തിലും ഇന്നത്തെ മന്ത്രി സഭായോഗം തീരുമാനമെടുത്തേക്കും.
മന്ത്രി കെകെ ഷൈലജ ഉപയോഗിച്ചിരുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ ഓഫീസാണ് ജയരാജന് നല്‍കിയത്.ഷൈലജയുടെ ഓഫീസ് സെക്രട്ടേറിയറ്റ് അനക്സ് ടൂവിലേക്ക് മാറും.ഓഫീസായെങ്കിലും ഇപി ജയരാജന്റെ ഔദ്യോഗിക വസതിയില്‍ തീരുമാനമായില്ല.