പാലാരിവട്ടം പാലം കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് മേൽ കുറുക്കു മുറുകുന്നു .വിജിലൻസ് അദ്ദേഹത്തെ വിശദമായി വീണ്ടും ചോദ്യം ചെയ്യും .മുൻ മരാമത്ത് സെക്രട്ടറി ടി ഓ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി കൊടുത്തതോടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇബ്രാഹിം കുഞ്ഞിനെ പൂട്ടാനുള്ള വഴി തുറന്നു കിട്ടിയിരിക്കുകയാണ് .പാലാ തിരഞ്ഞെടുപ്പിന് മുൻപായി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല .പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ തൻ എടുത്തത് നയപരമായ തീരുമാനം ആണ് എന്നാണു ഇബ്രാഹിം കുഞ്ഞു പറയുന്നത് .മുൻകൂർ പണം നല്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു ,പല അവസരങ്ങളിലും അങ്ങനെ നൽകാറുണ്ട് എന്നും ചൂണ്ടിക്കാട്ടി .അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യത്തിനും മറ്റുമുള്ള നിയമകാര്യങ്ങളിൽ മുൻമന്ത്രി ഉപദേശം തേടിയിട്ടുണ്ട് .ഇതിനിടെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ചു രംഗത്തെത്തി .പാലാഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി എൽ ഡി എഫ് രാഷ്ട്രീയം കളിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു .കുറെ കാലമായി തൻ ഈ നാട്ടുകാരനല്ല എന്ന മട്ടിൽ നടന്നിരുന്ന ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിൽ സജീവമാകുന്ന കാഴ്ചയാണ് പാലാ തിരഞ്ഞെടുപ്പോടെ കണ്ടത് .