തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നിയന്ത്രണത്തിലുള്ള സംഘത്തില്‍ 14 പേരാണുളളത്.
നെടുമങ്ങാട് ഡി.വൈ.എസ്.പി യുടെ ചുമതല വഹിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്‍.ഡി, പാലോട് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍.കെ.ബി, വിതുര എസ്.എച്ച്.ഒ വി.നിജാം എന്നിവരും മൂന്ന് സബ്ബ് ഇന്‍സ്പെക്ടര്‍മാരും മൂന്ന് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
ഇമാമിന് താമസസൗകര്യവും സാമ്പത്തികസഹായവും നല്‍കിവന്നിരുന്ന സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേരെക്കൂടി കേസില്‍ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.