തിരുവനന്തപുരം:സിദ്ദിഖും,കെ.പി.എ.സി ലളിതയും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അമ്മയുടെ ഭാരവാഹികളായ ജഗദീഷും ബാബുരാജും രംഗത്ത്.വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും ഇരയായ നടി പോലും മാപ്പ് പറയണം എന്ന് പറഞ്ഞത് കടുത്ത തെറ്റ് തന്നെയാണെന്നും ജഗദീഷ് പറഞ്ഞു.സമൂഹ മന:സാക്ഷി അവരെ അല്‍പം പോലും കണക്കിലെടുക്കില്ല.തനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്.ധാര്‍മികമല്ലാത്തതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ജഗദീഷ് പറഞ്ഞു.അമ്മയുടെ ഔദ്യോഗിക വക്താവും ട്രഷററുമാണ് ജഗദീഷ്.
ഗുണ്ടായിസം കാണിച്ച് ഭീഷണിപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ അതിനി നടക്കില്ല. അച്ചടക്കത്തില്‍ ആണ് താന്‍ പറയുന്നത്. അത് ഈ വാട്സാപ്പ് സന്ദേശത്തില്‍ മാത്രമാണ് .പത്രസമ്മേളനം വിളിച്ച് ഒരുപാടു കാര്യങ്ങള്‍ നിരത്താന്‍ കഴിയും.എല്ലാവരുടെയും ചരിത്രം തന്റെ കയ്യിലുണ്ടെന്നും ജഗദീഷ് പറഞ്ഞു.
ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാല്‍ ആണെന്ന് ബാബുരാജ്.തമിഴ് പത്രങ്ങളിലൊക്കെ വാര്‍ത്ത വന്നിരിക്കുന്നത് ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണ്.ഡബ്ല്യു.സി.സിയുമായുള്ള പ്രശ്‌നത്തിലൊക്കെ ദിലീപിനെ ന്യായീകരിക്കേണ്ട കാര്യമുണ്ടോ.ഇന്നലെ സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ ന്യായീകരിക്കുകയായിരുന്നു.ലളിത ചേച്ചിയെ വാര്‍ത്താസമ്മേളനത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമുണ്ടോയെന്നും ബാബു രാജ് ചോദിച്ചു.
സിദ്ധിക്ക് നടത്തിയ വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് നമുക്ക് മനസിലായില്ല.ഒരു സൂപ്പര്‍ ബോഡി തീരുമാനമെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ അത് നടപ്പില്ല.അമ്മ എന്ന സംഘടനയ്ക്ക് ദിലീപിനെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ല.അത് സമ്മതിക്കില്ല.ഇക്കാര്യം പൊതുവേദിയില്‍ പറയാനും മടിയില്ല.വ്യക്തിപരമായി പിന്തുണയ്ക്കട്ടെ.സംഘടനയുടെ പേരില്‍ വേണ്ട.അങ്ങനെ ചെയ്താല്‍ അതിനെതിരേ പരസ്യമായി രംഗത്തിറങ്ങും.ബാബുരാജ് പറഞ്ഞു.