കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ സാക്ഷികളുടെയും കന്യാസ്ത്രീയുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നും അന്വേഷണസംഘം. അന്വേഷണ പുരോഗതി സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിശദീകരണം.
തെളിവുകള്‍ ശേഖരിക്കാന്‍ സമയം എടുക്കുക സ്വാഭാവികം മാത്രമാണെന്ന് അന്വേഷണസംഘം വിശദമാക്കി.അന്വേഷണം നല്ലരീതിയിലെന്ന് വിലയിരുത്തിയ ഹൈക്കോടതി കുറ്റസമ്മതം മാത്രം പോര അറസ്റ്റിന് തെളിവ് കൂടി വേണമെന്ന് നിരീക്ഷിച്ചു.അറസ്റ്റ് വേണോയെന്ന് പൊലീസാണ് തീരുമാനിക്കേണ്ടത്.ഫ്രാങ്കോ മുളയ്ക്കല്‍ 19 ന് ഹാജരായ ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.വൈരുദ്ധ്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന് കോട്ടയം എസ്പി ആവശ്യപ്പെട്ടു.ജലന്ധര്‍ ബിഷപ്പിനോട് ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്പി വിശദമാക്കി.വൈരുദ്ധ്യങ്ങള്‍ ചിലപ്പോള്‍ മനഃപൂര്‍വ്വമാവില്ലെന്നും കേസിനാസ്പദമായ സംഭവം നടന്നിട്ട് വര്‍ഷങ്ങളായതിനാല്‍ കാലപ്പഴക്കം കൊണ്ട് ചിലപ്പോള്‍ എല്ലാ കാര്യങ്ങളും ആളുകള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റാതാവുമെന്നും കോട്ടയം എസ്പി മാധ്യമങ്ങളോട് പറഞ്ഞു.