ബാഗ്ദാദ്: ഇറാന്-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 135 ആയി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹലാബ്ജയില്‍നിന്നും 30 കിലോമീറ്റര്‍ മാറിയാണെന്ന് കണ്ടെത്തി . ഞായറാഴ്ച്ച രാത്രി 9.20നാണ് ഭൂകമ്പമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹലാബ്ജയിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഗല്ഫ് മേഖലയിലും അനുഭവപ്പെട്ടു. യുഎഇ, കുവൈറ്റ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി. ഇവിടങ്ങളില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഇറാനില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍പേരും. മുന്നോറോളം പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭൂചലനമുണ്ടായെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ വീടുകള്‍വിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങലില്‍ ഭൂചലനം നാശനഷ്ടം വിതച്ചു. കടകളും കെട്ടിടങ്ങളുമടക്കം തകര്‍ന്ന് വീഴുകയും വിവിധയിടങ്ങളിലെ ടെലിഫോണ്‍ ബന്ധങ്ങളും മറ്റ് സംവിധാനങ്ങളും വിച്ഛേദിക്കപ്പെടുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സുരക്ഷാ സേനാംഗങ്ങള്‍ക്ക് ചിലയിടങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ തടസമായി.