ഇറ്റലി:51 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂള്‍ ബസിന് ഡ്രൈവര്‍ തീയിട്ടു.തക്ക സമയത്ത് പോലീസ് സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സെനഗലില്‍ നിന്ന് കുടിയേറി ഇറ്റാലിയന്‍ പൗരത്വമെടുത്ത ഡ്രൈവറാണ് തീയിട്ടത്.ഇറ്റലിയുടെ അഭയാര്‍ത്ഥി നയത്തില്‍ പ്രതിഷേധിച്ചാണ് ബസിന് തീയിട്ടതെന്നാണ് ഇയാള്‍ പറഞ്ഞത്.
ബസ് തട്ടിക്കൊണ്ടുപോയ ഡ്രൈവര്‍ ചില കുട്ടികളെ ബസില്‍ കെട്ടിയിടുകയും ചെയ്തു. ബസിലുണ്ടായിരുന്ന കുട്ടികളിലൊരാള്‍ രക്ഷിതാക്കളെ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. ചില കുട്ടികള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടതൊഴികെ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല.