ലഖ്‌നൗ:ഇ.ശ്രീധരന്‍ ലഖ്‌നൗ മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ (എല്‍എംആര്‍സി) മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു.ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്നാണ് വിവരം.ഇ ശ്രീധരന്‍ തിങ്കളാഴ്ച രാജി കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി. 2014 ഫെബ്രുവരിയിലാണ് ശ്രീധരന്‍ ലഖ്‌നൗ മെട്രോയുടെ ഭാഗമായത്
‘മെട്രോമാന്‍’ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ ഡല്‍ഹി കൊച്ചി ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രധാന മെട്രോ പദ്ധതികളുടെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രമാണ്.