ഡൽഹി :പുകയില സിഗരറ്റിനു ബദൽ എന്ന നിലയിൽ പുറത്തിറങ്ങിയ ഇ -സിഗരറ്റ് കേന്ദ്രസർക്കാർ നിരോധിച്ചു .കുട്ടികളും ചെറുപ്പക്കാരും വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ആണ് നിരോധനം എന്നാണു വിശദീകരണം . ഇനി മുതൽ ഇ സിഗരറ്റ് വിൽക്കുന്നതും വാങ്ങുന്നതുമെല്ലാം കുറ്റകരമാണ് .ഇലക്ട്രോണിക് സിഗരറ്റിന്റെ പരസ്യങ്ങളും നിരോധനത്തിൽ പെടും.കേന്ദ്ര ഫിനാൻസ് മിനിസ്റ്റർ നിർമല സീതാരാമനാണ് ഇതുസംബന്ധിച്ച വിവരം പത്രസമ്മേളനത്തിലൂടെ അറിയിച്ചത് .