യുവതലമുറയുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഷെയിന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഈടയുടെ ടീസര്‍ പുറത്തിറങ്ങി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാര്യയായി തിളങ്ങിയ നിമിഷ സജയനാണ് നായിക. ബി അജിത്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം എല്‍ ജെ ഫിലിംസാണ് തീയറ്ററുകളിലെത്തിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ ഈട എന്നാല്‍ ഇവിടെ എന്നാണ് ഉദ്ദേശിക്കുന്നത്. ഇരങ്ങി ഒരു ദിവസം കൊണ്ട് യുട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ടീസര്‍. പുതുവര്‍ഷത്തില്‍ ചിത്രം ജനങ്ങള്‍ക്ക് മുന്നിലെത്തും.
ഷെയിന്‍ നിഗത്തിന് പുറമേ അലന്‍സിയര്‍, സുരഭി ലക്ഷ്മി, പി ബാലചന്ദ്രന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
