കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടന പരമ്പരകളില്‍ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് ശ്രീലങ്കന്‍ ഭരണകൂടം. ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാനേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും ജാഗ്രത പുലര്‍ത്താതിരുന്നതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടുകഴിഞ്ഞു.359 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള തര്‍ക്കവും സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച്ച വന്നതിന് കാരണമായെന്ന് വിമര്‍ശനമുയരുന്നുണ്ട്.