തിരുവനന്തപുരം:എന്നും മലയാളികള്‍ ഏറെ വൈകാരികതയോടെ ചേര്‍ത്തുനിര്‍ത്തുന്ന
സമ്പല്‍സമൃദ്ധിയുടെ ഓണം ഇത്തവണ പ്രളയബാധിതരുടെ കണ്ണീരോണമാണ്.എങ്കിലും എല്ലാ നഷ്ടപ്പെടലുകളും അതിജിവിച്ച് അവര്‍ ഓണമൊരുങ്ങുകയാണ്.കേരള ജനതയൊന്നടങ്കം അവരോടൊപ്പം നില്‍ക്കുകയാണ്.ആഘോഷങ്ങളും ആര്‍ഭാടങ്ങളും മാറ്റിവച്ച്.
ചിങ്ങമെത്തുമ്പോള്‍ത്തന്നെ ഓണത്തിരക്കുകളിലമരുന്ന നാടും നഗരവും
ഇത്തവണ പ്രളയജലത്തില്‍ മുങ്ങുകയായിരുന്നു.ഓണമൊരുങ്ങാനായി ഉത്രാടപ്പാച്ചിലും ഇത്തവണ കാണാനായില്ല.എല്ലാവരും ദുരിതബാധിതര്‍ക്കായി ഓണക്കോടിയും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്ന തിരക്കിലായിരുന്നു.
14 ജില്ലകളിലായി ക്യാമ്പുകളില്‍ കഴിയുന്നവരുള്‍പ്പെടെ 10 ലക്ഷം വരുന്ന ദുരിതബാധിതര്‍ക്കൊപ്പമാണ് ഇത്തവണ കേരളത്തിന്റെ ഓണം.എല്ലാ ദുരിതാശ്വാസക്യാമ്പുകളിലും സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെ പങ്കെടുത്ത് ഓണസദ്യയും മറ്റും ഒരുക്കി ഓണം ഗംഭീരമാക്കാനുള്ള തയ്യകറെടുപ്പുകളിലാണ്.
‘പ്രളയബാധിര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവണം ഇത്തവണത്തെ ഓണം.മലയാളികള്‍ ഒന്നിച്ചുനിന്നാണ് ദുരന്തം നേരിടുന്നത്.കഷ്ടപ്പാടുകളേയും പ്രതിസന്ധികളേയും അതിജീവിക്കാനുള്ള ഈ ഒരുമ ലോകത്തിനു മാതൃകയാവും’മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണസന്ദേശമാണിത്.