തിരുവനന്തപുരം:സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. ചീഫ് സെക്രട്ടറിക്കും പൊതുഭരണ സെക്രട്ടറിക്കുമാണ് ഇ -മെയില്‍ വഴി കത്ത് അയച്ചത്.ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി വന്നത് ഇന്നലെയാണ്. എന്നാല്‍ ജേക്കബ് തോമസിനെ ഉടന്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ്രൈടബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതിനായി അഡ്വക്കേറ്റ് ജനറലിനെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. എന്തായാലും ജേക്കബ് തോമസിനെ ഇനിയും പുറത്തു തന്നെ നിര്‍ത്താനായിരിക്കും സര്‍ക്കാരിന്റെ ശ്രമം.