തിരുവനന്തപുരം:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും.ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് യോഗിയുടെ നിര്‍ണ്ണായക സന്ദര്‍ശനം.തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ടയിലെ വിവിധ യോഗങ്ങളില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കും.
തിരുവനന്തപുരം,ആറ്റിങ്ങല്‍,കൊല്ലം,പത്തനംതിട്ട മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി യോഗി കൂടിക്കാഴ്ച നടത്തും.തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് ഭാരവാഹികളെ അഭിസംബോധന ചെയ്യും. വൈകിട്ട് പത്തനംതിട്ടയില്‍ രണ്ട് യോഗങ്ങളില്‍ ആദിത്യനാഥ് പങ്കെടുക്കും.സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.