ബെയ്ജിംഗ്: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസം ഇന്നാണ് തുടങ്ങിയത്.
അമേരിക്കയുടെ യുഎസ്എസ് റൊണാള്‍ഡ് റീഗന്, നിമിറ്റ്സ്, തിയോഡര്‍ റൂസ്വെല്‍റ്റ് എന്നി മൂന്ന് വിമാനവാഹിനി യുദ്ധകപ്പലുകളാണ് സെനികാഭ്യാസത്തില് പങ്കെടുക്കുന്നത്. 2007 നു ശേഷം ഇതാദ്യമായാണു മൂന്ന് അമേരിക്കന്‍ കപ്പലുകള്‍ ഒരുമിച്ച് സൈനികാഭ്യാസത്തിന്ന് എത്തുന്നത്. ദക്ഷിണകൊറിയയുടെ ഏഴ് കപ്പലുകളുകം സൈനികാഭ്യാസത്തില്‍ പങ്കെടുക്കും.
ആണവപരീക്ഷണങ്ങളില്‍ നിന്നും മിസൈലുകളുടെ നിര്‍മാണത്തില്‍ നിന്നും ഉത്തരകൊറിയ പിന്മാറണമെന്ന് യുഎസ് നിര്‍ദേശിച്ചിരുന്നു. യുഎസ് നിര്‍ദേശങ്ങള്‍ തള്ളിയ ഉത്തര കൊറിയയ്ക്ക് വ്യക്തമായ മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയത്. നേരത്തെയും ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യുഎസ് നാവികാഭ്യാസം നടത്തിയിരുന്നു.