ദില്ലി:ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ ദില്ലിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്.5 കേസുകളാണ് ലക്നൗവില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്.അന്വേഷണം 7 ദിവസത്തിനകം പൂര്‍ത്തിയാക്കി 45 ദിവസം കൊണ്ട് വിചാരണയും പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.പെണ്‍കുട്ടിക്ക 20 ലക്ഷം രൂപ യുപി സര്‍ക്കാര്‍ നല്‍കണമെന്നും അമ്മയ്ക്ക് 5 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ധനസഹായം നാളെത്തന്നെ നല്‍കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും 24 മണിക്കൂര്‍ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കേസിന്റെ വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില കോടതി ആരാഞ്ഞു.കുടുംബവുമായി സംസാരിച്ച് പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ ദില്ലിയിലെ ആശുപത്രിയിലേക്കു മാറ്റണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.