റായ്ബറേലി:ഉന്നാവോ ബലാല്‍സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് വാഹനാപകടമുണ്ടായ സംഭവത്തില്‍ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയക്ക് നടന്ന അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി അതീവ ഗുതുതരാവസ്ഥയില്‍ ചികില്‍സയിലാണ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ മരിച്ചു. അഭിഭാഷകനും ഗുരുതര പരുക്കേറ്റിരുന്നു.അപകടത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഡിജിപി ശുപാര്‍ശ ചെയ്തു.
പെണ്‍കുട്ടിക്കുണ്ടായ വാഹനാപകടം ആസൂത്രിതമാണെന്നും അപകടത്തിനു പിന്നില്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറാണെന്നും കുടുംബം ആരോപിച്ചിരുന്നു.കാറില്‍ ഇടിച്ച ട്രക്കിന്റെ നമ്പര്‍ പ്്‌ളേറ്റ് മറച്ചതും പെണ്‍കുട്ടിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.