ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്ക് അപകടമുണ്ടായ സംഭവത്തില്‍ കേന്ദ്രം അന്വേഷണം എല്‍പ്പിച്ചതിനു പിന്നാലെ സിബിഐ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.പീഡനക്കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനും മറ്റു പത്തുപേര്‍ക്കുമെതിരെയാണ് കേസ്.ഉത്തര്‍പ്രദേശ് മന്ത്രിയായ രണ്‍വീന്ദര്‍ സിംഗിന്റെ മരുമകനായ അരുണ്‍സിംഗിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ചയാണ് പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. റായ്ബറേലിയില്‍ വെച്ച് അമിതവേഗത്തിലെത്തിയ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.അഭിഭാഷകനും ഗുരുതര പരുക്കേറ്റിട്ടുണ്ട്.
പെണ്‍കുട്ടിക്കു നേരെയുണ്ടായത് ആസൂത്രിത കൊലപാതക ശ്രമമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. അപകടം ആസൂത്രണം ചെയ്തത് എംഎല്‍എ കുല്‍ദീപ് സെന്‍ഗാറാണെന്നും കുടുംബം പറയുന്നു. കുല്‍ദീപ് സെന്‍ഗാറിന്റെ കൂട്ടാളികള്‍ പലതവണ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ സഹോദരനും വധഭീഷണിയുള്ളതായും കുടുംബം ആരോപിക്കുന്നു.
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെതിരെ പെണ്‍കുട്ടി നല്‍കിയ ബലാത്സംഗ പരാതിയും സിബിഐ അന്വേഷിക്കുന്നത്.