വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഫേസ്ബുക്കിന് പിഴ ശിക്ഷ.ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 5 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് പിഴയടക്കേണ്ടത്.
അമേരിക്കയില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സംഘടനയായ ഫെഡറല്‍ ട്രേഡ് കമ്മിഷനാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്.ഫേസ്ബുക്ക് അടയ്‌ക്കേണ്ടിവരുന്ന ഏറ്റവും വലിയ പിഴയാണിത്.
എട്ടുകോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഫേസ്ബുക്ക് ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് നല്‍കിയത്. പിഴയോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും കമ്മീഷന്‍ ഫേസ്ബുക്കിന് മുന്നില്‍ വച്ചിട്ടുണ്ട്.
