ഉയരം കുറഞ്ഞിരുന്നാല്‍ ക്യാന്‍സര്‍ സാധ്യത കുറവായിരിക്കുമെന്ന് പുതിയ പഠനങ്ങള്‍. ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് കോളേജിലെ സീനിയര്‍ എപിഡെമിയോളജിസ്റ്റ് ജെഫ്രി കബാട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളാണ് ഇക്കാര്യം പറയുന്നത്.
ഉയരമുള്ളവരില് ആന്തരികായവയങ്ങള്‍ക്ക് വലുപ്പം കൂടുതലും കോശങ്ങളുടെ എണ്ണം കൂടുതലാണ്. ഉയരം കൂടുന്നതിനുള്ള ഹോര്‍മോണുകളും ശാരീരികമായ പ്രത്യേകതകളും ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു.
മെലാനോമ, തൈറോയ്ഡ്, വൃക്ക, സ്തനങ്ങള്‍, മലാശയം, കുടല് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയ്ക്ക് ഉയരവുമായി ബന്ധമുണ്ടെന്നാണും അഞ്ച് അടി രണ്ട് ഇഞ്ച് ഉയരമുള്ള സ്ത്രീകളേക്കാള്‍, അഞ്ച് അടി പത്ത് ഇഞ്ച് ഉയരമുള്ളവരില് ഇത്തരം ക്യാന്‍സര്‍ വരാനുള്ള സാധ്യത 30 മുതല്‍ 40 ശതമാനം കൂടുതലാണെന്നും പഠനഫലം പറയുന്നു.