പത്തനംതിട്ട:എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തുവെന്ന വ്യാജപ്രചരണം നടത്തിയ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു.പത്തനംതിട്ട തിരുവല്ലയിലെ ജെ.ജയനെതിരെയാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഋഷിരാജ് സിംഗിന്റെ പരാതിയിലാണ് കേസെടുത്തത്.
തൃശ്ശൂര്‍ കൊരട്ടി സ്വദേശിയും ഇന്ത്യന്‍ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹന്‍ദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയില്‍ ബിജെപി വ്യാജപ്രചരണം നടത്തിയത്. ഇന്നലെ നടന്ന അയ്യപ്പേജ്യാതിയില് ഋഷിരാജ് സിംഗ് പങ്കെടുത്തു എന്നായിരുന്നു സംഘപരിവാര്‍ അക്കൗണ്ടുകള്‍ വഴി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്.ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഋഷിരാജ് സിംഗ് സൈബര്‍സെല്ലില്‍ പരാതി നല്‍കിയത്.അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.