കണ്ണൂര്‍:ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സിപിഎം പോലീസിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
എംകെ രാഘവനെതിരെ കേസെടുക്കണമെന്ന് ഇന്നലെ കണ്ണൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍ ഇന്നലെ ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് സിപിഎം പോലീസുമായി ചേര്‍ന്നുള്ള കളിയാണെന്നും പൊലീസിനെ ഉപയോഗിച്ചുകൊണ്ട് എം.കെ രാഘവനെ അപകീര്‍ത്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.
എം കെ രാഘവനെ വേട്ടയാടുന്ന പൊലീസ്, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യറാകുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കെസെടുത്തതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.