കണ്ണൂര്‍:സിപിഎം കണ്ണൂര്‍ ജല്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തിലാണ് തീരുമാനമായത്. നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ വടകര മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.