തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരായി സമൂഹ മാധ്യമങ്ങളിലുടെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം എ കെ ആന്റണിയില്‍ മാത്രം കെട്ടിവക്കുന്നതിന് ഗൂഢലക്ഷ്യത്തോടെയാണ്. ഇതിനു പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പരാജയത്തിന്റെ കാരണം ഒരാളില്‍ മാത്രം അടിച്ചേല്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനാവാതെ പോവും.രാജ്യം വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ അന്തരീക്ഷത്തിലൂടെ് കടന്നു പോകുന്ന ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നിന്ന് സംഘടനയെ ശക്തിപ്പെടുത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.