നാഗ്പൂര്‍:എക്സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമവിധിയല്ലെന്നും സൂചനകള്‍ മാത്രമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോളുകളിലൂടെ ലഭിക്കുന്നതെന്നും ഗഡ്കരി നാഗ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ വികസനമാണ് വിജയത്തിനുള്ള കാരണം.മോദിയുടെ കീഴില്‍ തന്നെയായിരിക്കും പുതിയ ബിജെപി സര്‍ക്കാരുമെന്നും ഗഡ്കരി പറഞ്ഞു.