എടത്വ: എടത്വ വികസന സമിതിയുടെ വികസന കാഴ്ചപാടുകളും പ്രൊജക്ട് ലക്ഷ്യങ്ങളും അടങ്ങുന്ന ഫലകം അനാഛാദനവും എടത്വ പോസ്റ്റോഫീസ് മാര്‍ച്ചും മഹാബലി ചക്രവര്‍ത്തിയുടെ നഗരപ്രദക്ഷിണവും നടന്നു. ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് പി.കെ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.പോസ്റ്റ് ഓഫീസ് കെട്ടിട സമ്പാദക സമിതി ചെയർമാൻ ജോർജ് തോമസ് കളപ്പുര ഉദ്ഘാടനം ചെയ്തു.

ടൗണിൽ നിന്നും പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചിന് ജനറൽ സെക്രട്ടറി ആൻറണി ഫ്രാൻസിസ് കട്ടപ്പുറം,കുഞ്ഞുമോൻ പട്ടത്താനം, ജനറൽ കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള, എ.ജെ.കുഞ്ഞുമോൻ,വർഗ്ഗീസ് വേലിക്കളം, സെബാസ്റ്റ്യൻ കട്ടപ്പുറം ,ജോജി കരിക്കംപ്പള്ളി, മിനു തോമസ്, ചാക്കോ സ്ക്കറിയ പുന്നപ്ര,മധു സുദനൻ കെ.എസ് , ജോർജ്കുട്ടി തോട്ടുകടവിൽ ,പി.ആർ. മേനോൻ , കെ.സി. സന്തോഷ്, അജി കോശി,ജെയ് മാത്യൂ പറപള്ളിൽ ,സിബിൻ കണ്ടത്തിപറമ്പിൽ, ഐസക്ക് എഡ്വേഡ്, ഗ്രിഗറി ജോസഫ്‌, ബിൽ ബി മാത്യം കണ്ടത്തിൽ, ഷാജി ആനന്ദാലയം,ഷാജി തോട്ടുകടവിൽ,സജി തോമസ്, ജെ.ടി. മരിയാപുരം എന്നിവർ പ്രസംഗിച്ചു. പോസ്റ്റ് ഓഫീസ് കെട്ടിടം ഉടൻ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കാലപഴക്കം മൂലം തകർന്ന പഴയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് റീത്ത് സമർപ്പിച്ചു.