ഓഫിസ് ഉദ്ഘാടനം നാളെ.(11.10.2019).

എടത്വ: ഗ്രീന്‍ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ആന്റപ്പന്‍ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള മൂന്നാമത് എടത്വ ജലോത്സവത്തിന് മുന്നോടിയായിട്ടുള്ള ദീപശിഖ പ്രയാണം ഒക്ടോബര്‍ 12 ന് നടക്കും.

രാവിലെ 8.30 ന് ‘മഴ മിത്ര ‘ത്തില്‍ ചേരുന്ന സമ്മേളനത്തില്‍ എടത്വ സെന്റ്‌ജോര്‍ജ്ജ് ഫെറോനാ പള്ളി വികാരി ഫാ. മാത്യൂ ചൂരവടി ദീപശിഖ തെളിയിക്കും.സെന്റ് തോമസ് ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം ഇടവക വികാരി ഫാ. ഷിജു മാത്യു മുഖ്യസന്ദേശം നല്‍കും. പനയനൂര്‍കാവ് മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യു അധ്യക്ഷത വഹിക്കും. ജലോത്സവ സമിതി ചെയര്‍മാന്‍ സിനു രാധേയം ദീപശിഖ ഏറ്റ് വാങ്ങും.എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി പാലത്തിന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്ന ജലോത്സവ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് എടത്വ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റ് പ്രസിഡന്റ് കോശി കുര്യന്‍ മാലിയില്‍ ബ്രോഷര്‍ പ്രകാശനം ചെയ്യും. അംഗ പരിമിതരായവരും ദമ്പതികളും തുഴയുന്ന പ്രത്യേക മത്സരങ്ങളും കടലിന്റെ മക്കളുടെ പൊന്തു വള്ളങ്ങളുടെ പ്രദര്‍ശന തുഴച്ചിലും കനോയിങ്ങ് കയാക്കിങ്ങ് പ്രദര്‍ശന തുഴച്ചിലും ഈ വര്‍ഷം ഉണ്ടാകും. ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി ഫെബര്‍ വള്ളങ്ങളെ കൂടാതെ വെപ്പ് ബി ഗ്രേഡ്, ഓടി, ചുരുളന്‍ വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 17 ന് രജിസ്‌ട്രേഷന്‍ സമാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, സെക്രട്ടറി എന്‍.ജെ. സജീവ് എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍: 9061541967.