കൊച്ചി:എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി54 അന്തരിച്ചു.എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.അര്‍ബുദരോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും.
അറിയപ്പെടുന്ന സംരംഭകകൂടിയായ അനിത കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അനിത തെരുവുനായ്ക്കളുടെ പുനരധിവാസത്തിനും മറ്റും സജീവമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസികില്‍ നിന്ന് 8th ഗ്രേഡില്‍ പിയാനോ കോഴ്‌സ് പാസ്സായിട്ടുണ്ട്. മേഘ, കാവ്യ എന്നീ രണ്ടു പെണ്‍മക്കളുടെ വിവാഹം അടുത്തിടെ നടന്നു. ആശുപത്രിയില്‍ നിന്നും വീല്‍ച്ചെയറിലിരുന്നാണ് അനിത വിവാഹത്തില്‍ പങ്കെടുത്തത്. മരുമക്കളായ ഗൗതമും ക്രിസ്റ്റഫറും എന്‍ജിനിയര്‍മാരാണ്.