കല്‍പറ്റ: ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയ വയനാട്ടിലെ പുത്തു മലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു.അഞ്ചു പേരെക്കൂടി കണ്ടെത്താനിരിക്കെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. 18 ദിവസം നീണ്ട തെരച്ചിലില്‍ ഇതുവരെ 12 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇനി കണ്ടെത്താനുള്ളവരുടെ ബന്ധുക്കളുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ പുതുതായി എന്തെങ്കിലും സൂചന കിട്ടിയാല്‍ വീണ്ടും തിരച്ചില്‍ നടത്താമെന്നും വയനാട് സബ് കളക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലാണ് പുത്തുമലയില്‍ ഹാരിസണ്‍ പ്ലാന്റേഷനു കീഴിലെ എസ്‌റ്റേറ്റു തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ മണ്ണിനടിയിലായത്. ക്ഷേത്രവും പള്ളിയും കാന്റീനും ഉള്‍പ്പെടെ ഒരു പ്രദേശമാകെ ഉരുള്‍പൊട്ടലില്‍ ഓര്‍മ്മയായി.